കലയപുരം വള്ളക്കടവിൽ കെ.എസ് ആർ.ടി.സി ബസ്സുകൾ തമ്മിൽ ഇടിച്ചു;നിരവധി പേർക്ക് പരിക്ക്

കലയപുരം:വള്ളക്കടവിൽ കെ.എസ് ആർ.ടി.സി ബസ്സുകൾ തമ്മിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു.ഇരുപതിലധികം പേർക്ക് പരിക്കേറ്റു.രണ്ട് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റീരിക്കുകയാണ്.കോട്ടയത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് ബസും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റും ആണ് ഇടിച്ചത്. അനു,വിശ്വനാഥ്

കൊട്ടാരക്കര കെ.എസ്.ആർ.ടി.സി കോംപ്ലക്സിൽ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ.

കൊട്ടാരക്കര:കെ.എസ്.ആർ.ടി.സി യിലെ എമ്പാനൽ ജീവനക്കാരനായ ഓമനക്കുട്ടനെ കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇന്നു രാവിലെയാണ് ഓമനകുട്ടനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.കൊട്ടാരക്കര ഡിപ്പോയിലെ ജീവനക്കാരനാണ്.കൊട്ടാരക്കരയിൽ ജോലിയോട് അനുബന്ധിച്ച് വാടകക്ക് താമസിച്ചു വരികയായിരുന്നു.

കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിൽ ആധുനിക ലാബും സ്കാനിങ് സെന്ററും ഉദ്ഘാടനം ചെയ്തു.

കൊട്ടാരക്കര:താലൂക്ക്‌ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഡയഗ്നോസ്റ്റിക് വിഭാഗത്തിന്റെയും അൾട്രാ സൗണ്ട് സ്കാനിങ് സംവിധാനത്തിന്റെയും ഉദ്ഘാടനം ചെയ്തു.ഇന്ന് രാവിലെ പത്ത് മണിക്ക് നടന്ന ചടങ്ങിൽ ഡയഗ്നോസ്റ്റിക് ലബോറട്ടറിയുടെ ഉദ്ഘാടനം അയിഷാപോറ്റി എം.എൽ.എ.യും സ്കാനിങ് മെഷീന്റെ

ബൈക്ക് കടയിലേക്ക് ഇടിച്ചുകയറി;യുവാവ് മരിച്ചു

കൊട്ടാരക്കര:ചന്തമുക്ക് വീനസ് ജംഗ്ഷന് സമീപം ബൈക്ക് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വെട്ടിക്കവല ഉളിയനാട് ഇരമത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെ മകൻ അനന്തകൃഷ്ണൻ(21)മരിച്ചു.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൈലം ഗോവിന്ദമംഗലം സ്വദേശി ചാത്തൻകോട്ട് വീട്ടിൽ ബി.അഭിലാഷിനെ (22) ഗുരുതര

കൊട്ടാരക്കരയിലെ പത്ത് പ്രൈവറ്റ് ബസുകളുടെ ഇന്നത്തെ യാത്ര സഹപ്രവർത്തകനു വേണ്ടി

കൊട്ടാരക്കര:ക്യാൻസർ ബാധിച്ച് രോഗിയായ ഡ്രൈവർ സജുവിനു ആശ്വാസമായി ശ്രീ ആഞ്ജനയുടെ കാരുണ്യയാത്ര.ഇന്ന്.(31-10-2018) ഓടുന്ന ജി.കെ ഗ്രൂപ്പിന്റെ പത്ത് ബസ്സുകളിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും സഹപ്രവർത്തകന്റെ ചികത്സക്കായി മാറ്റിവയ്ക്കുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.കൂടാതെ മറ്റ്

കൊട്ടാരക്കര സബ് ജയലിൽ റിമാന്റിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ പി.സി ജോർജ്ജ് സന്ദർശിച്ചു..

കൊട്ടാരക്കര:ശബരിമലയിലെ യുവതി പ്രവേശനത്തില് റിമാന്റിലായി കൊട്ടാരക്കര സബ് ജയലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്ജ് സന്ദർശിച്ചു.കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപ സബ് ജയലിൽ എത്തി