കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടർ ഒ. എ. സുനിലിന് DGPയുടെ “ബാഡ്ജ് ഓഫ് ഹോണർ” പുരസ്കാരം

കൊട്ടാരക്കര: തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടർ ഒ. എ. സുനിൽ ജോലിയിൽ ആയിരിക്കുമ്പോൾ, മലയിൻ കീഴ് സ്വദേശിയായ ഐ എസ് ആർ ഒ ഉദ്യോഗസ്ഥനിൽ നിന്നും അമ്പത് ലക്ഷം രൂപ ഓൺലൈൻ ലോട്ടറി തട്ടിപ്പിലൂടെ പണം തട്ടിയെടുത്ത പ്രതികളെ അറസ്റ്റ് ചെയ്തതിനാണ് അംഗീകാരം ലഭിച്ചത്. സൈബർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്വേഷണം നടത്തി, നൈജീരിയൻ സ്വദേശികളായ മൂന്നംഗ സംഘമാണ് തട്ടിപ്പു നടത്തിയതെന്ന് മനസ്സിലാക്കി ഇവരെ ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് അറസ്റ്റ് ചെയ്തു , അന്വഷണം പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇവർ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലാണ്. ഈ കേസിന്റെ അന്വേഷണമികവിനാണ് പുരസ്കാരം.ഇതു പോലെയുള്ള മറ്റു രണ്ടു കേസുകളും അന്വേഷണം നടത്തി പ്രതികളെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.