JCI കൊട്ടാരക്കര ചാപ്റ്ററിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും, കുടുംബ സംഗമവും നടത്തി

കൊട്ടാരക്കര: ജൂനിയർ ചേമ്പർ ഇൻറ്റെർനാഷണൽ (ജെ.സി.ഐ) ഇന്ത്യ കൊട്ടാരക്കര ചാപ്റ്ററിന്റെ ഈ വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും, കുടുംബ സംഗമവും നടത്തി.കൊട്ടാരക്കര DYSP J. ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡെന്റ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു, മുൻ സോൺ പ്രസിഡന്റും ജെ.സി.ഐ സെനറ്റ് ബോർസ് ഡയറക്ടറുമായ സതീഷ് അമ്പാടി മുഖ്യാതിഥിയായിരുന്നു. 2018ലെ പ്രസിഡന്റ് MG അനിയൻകുഞ്ഞ് സത്യവാചകം ചൊല്ലി സ്ഥാനമേറ്റു. പ്രോഗ്രാം കോർഡിനേറ്റർ സാംസൺ പാളക്കോണം സ്വാഗതം പറഞ്ഞു. സോൺ കോർഡിനേറ്റർ അശോക് മാത്യു, ബി.രാജു, മാത്യു അലക്സ്, ഷൈജു ജോൺ, സുരേഷ് മുട്ടത്ത്, മാത്യൂവർഗ്ഗീസ്, സാംകുട്ടി ജോർജ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി N.S യശ്പാൽ നന്ദിയും അറിയിച്ചു.