കൊട്ടാരക്കര-ബാംഗ്ലൂർ സ്കാനിയുടെ സർവ്വീസ് ആരംഭിച്ചു

കൊട്ടാരക്കര:കൊട്ടാരക്കര മുതൽ ബാഗ്ലൂർ വരെയുള്ള മൾട്ടി ആക്സിൽ എസി സ്കാനിയയുടെ ആദ്യ സർവ്വീസ് ഇന്നലെ മുതൽ ആരംഭിച്ചു.കൊട്ടാരക്കര എം.എൽ. എ അഡ്വ.അയിഷ പോറ്റി ഉദ്ഘാടനം നിർവ്വഹിച്ചു.കൊട്ടാരക്കരയിൽ നിന്ന് 3:30(15:30)നു ആണ് സർവ്വീസ് ആരംഭിക്കുന്നത്.ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം റൂട്ടിലൂടെയാണു സ്കാനിയയുടെ ബാഗ്ലൂർ യാത്ര.വൈകിട്ട് 6(18:00)മണിക്ക് ആണു ബാഗ്ലൂരിൽ നിന്നും സർവ്വീസ് ആരംഭിക്കുക.

pic credit:ksrtc kottarakara