കൊല്ലത്ത് കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി ബാങ്കിലടയ്ക്കേണ്ട പണവുമായി മുങ്ങി

കൊല്ലം ചിതറയിലാണ് ബാങ്കിലടയ്ക്കേണ്ട ഒരു ലക്ഷം രൂപയുമായി യൂണിറ്റ് സെക്രട്ടറി മുങ്ങിയത്. ചിതറ സര്വ്വീസ് സഹകരണ ബാങ്കില് നിന്നുമെടുത്ത വായ്പ തിരിച്ചടയ്ക്കേണ്ട തുകയുമായാണ് സെക്രട്ടറി ജമീല മുങ്ങിയത്. ഇവര് എവിടെയാണെന്ന് അറിയില്ലെന്നാണ് ഭര്ത്താവും കുടുംബവും പറയുന്നത്. സംഭവത്തില് യൂണിറ്റ് അംഗങ്ങളുടെ പരാതിയില് പൊലീസ് കേസെടുത്തു.