കരിക്കം എം.സി റോഡിൽ ഉണ്ടായ അപകടം;പരിക്കേറ്റ് ചികത്സയിലായിരുന്ന ഓട്ടൊ ഡ്രൈവർ മരിച്ചു

കരിക്കം:ഇന്നലെ രാത്രി 11 മണിക്ക്കരിക്കം എം.സി റോഡിൽ  വാഹനങ്ങൾ കുട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.കരിക്കം സ്വദേശി സാജൻ ഫിലിപ്പ് ആണ് മരിച്ചത്.
കൊട്ടാരക്കര ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ പിക്കപ്പ് വാനും അതേദിശയില്‍ സഞ്ചരിക്കുകയായിരുന്ന കാറും എതിര്‍ദിശയിലെത്തിയ ഓട്ടോറിക്ഷയുമായിട്ടാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് കാറുമായി ഇടിച്ചശേഷം നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു, ഇടിയുടെ ആഘാധത്തില്‍ തീപിടിച്ച ഓട്ടോറിക്ഷ പൂര്‍ണ്ണമായും കത്തിനശിച്ചു.ഓട്ടോഡ്രൈവര്‍ സാജന്‍ ഫിലിപ്പ്,കാര്‍ ഓടിച്ചിരുന്ന ടോണി എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കൊളജിലും പിക്കപ്പിന്റ ഡ്രൈവര്‍ തമിഴ് നാട് സ്വദേശി രാജേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൊട്ടാരക്കര പത്തനാപുരം എന്നിവടങ്ങളില്‍ നിന്നുമെത്തിയ നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സുകളാണ് തീനിയന്ത്രണവിധേയമാക്കി പൊള്‌ളലേറ്റവരെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അപകടത്തെതുടര്‍ന്ന് എം.സി.റോഡില്‍ മണിക്കൂറുകളോളം ഗതാഗതം നിലച്ചിരുന്നു