ഓൺലൈൻ ഫുഡ്‌ ഡെലിവെറിങ് അപ്ലിക്കേഷൻ SWIGGY ഇനി മുതൽ കൊട്ടാരക്കരയിലും

പ്രമുഖ ഓൺലൈൻ ഫുഡ്‌ ഡെലിവെറിങ് ആപ്ലിക്കേഷൻ ആയ swiggy കൊട്ടാരക്കര പട്ടണത്തിൽ പ്രവർത്തനം ആരംഭിക്കുന്നു.തുടക്കത്തിൽ കൊട്ടാരക്കരയുടെ 4 കിലോമീറ്റർ ചുറ്റളവിൽ ആണ് സർവീസ് ലഭ്യമാവുക.കൊട്ടാരക്കരയിൽ നിന്നും ഏകദേശം 20 ഹോട്ടലുകൾ ആയിരിക്കും തുടക്കത്തിൽ ലിസ്റ്റിൽ ഉണ്ടാകുക.പകൽ 11 മണി മുതൽ രാത്രി 11:30 മണി വരെ തുടക്കത്തിൽ ഉപഭോക്താക്കൾക്ക് ഹോം ഡെലിവറി ആയി ലഭ്യമാവുക.ഉടൻ തന്നെ കൂടുതൽ റെസ്റ്റൊറെന്റ്കളിൽ നിന്നും കൂടുതൽ ദൂരത്തേക്കും മുഴുവൻ സമയ സർവീസ് ലഭ്യമാക്കാൻ കഴിയും എന്നു കമ്പനി അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.