ഇഞ്ചക്കാട് ആക്രി വ്യാപാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;പ്രതി അറസ്റ്റിൽ

ഇഞ്ചക്കാട്: തമിഴ്നാട് സ്വദേശി ആയ ആക്രി വ്യാപാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.തിരുന്നൽവേലി, പിള്ളയാർ കോവിൽ തെരുവിൽ ഭാഗ്യ ചാമിയുടെ മകൻ ശിവകുമാർ (22) ആണ് അറസ്റ്റിലായത്.തമിഴ്നാട് സ്വദേശിയായ ശെൽവകുമാറി (28)നെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഇഞ്ചക്കാട് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നെടുവത്തൂരിൽ ആക്രി കച്ചവടം നടത്തുകയായിരുന്നു ശെൽവകുമാർ.ശെൽവകുമാറിന്റെ സഹായിയെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.തുടർന്ന് കൊട്ടാരക്കര സി.ഐ റ്റി.ശിവപ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ് നാട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.