പുത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

പുത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.തിരുവനന്തപുരം പോത്തൻകോട് പുലന്തറ സന്ധ്യാനിവാസിൽ സന്തോഷിനെ (20) ആണ് പുത്തൂർ പൊലീസ് അറസ്റ്റു ചെയ്തത്.കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്ന് സിഐ:ടി.വിജയകുമാർ, എസ്ഐമാരായ ആർ.രതീഷ്, സുരേഷ്ബാബു എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.