വാളകത്ത് തോട്ടിലേക്ക് കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിയ ടാങ്കർ ലോറികൾ പിടികൂടി

വാളകം:പനവേലി വലിയ തോട്ടിലേക്ക് കക്കൂസ് മാലിന്യങ്ങൾ ഒഴുക്കുകയായിരുന്ന രണ്ട് ടാങ്കർ ലോറികൾ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. റോഡരികിൽ പാർക്ക് ചെയ്ത മാലിന്യ ടാങ്കറുകളിൽ നിന്നും മഴ പെയ്യുന്ന സമയങ്ങൾ നോക്കി ടാങ്കറിൽ നീളമുള്ള പൈപ്പ് തോട്ടിലേക്ക് നീട്ടി വച്ചായിരുന്നു കക്കൂസ് മാലിന്യം ഒഴുക്കിയത്.ആശുപത്രികളിൽ നിന്നും വലിയ ഫ്ളാറ്റുകളിൽ നിന്നും മാലിന്യങ്ങൾ നീക്കാൻ കരാറെടുക്കുന്ന സംഘങ്ങളാണ് പിടിയിലായവർ.ഇവിടെ നിന്നും നീക്കം ചെയ്യുന്ന മാലിന്യങ്ങളാണ് തോടുകളിലും പൊതുസ്ഥലങ്ങളിലും ഒഴുക്കി കളയുന്നത്.വാഹനങ്ങളിലുണ്ടായിരുന്ന ഡ്രൈവർമാരിൽ ഒരാൾ ഓടി രക്ഷപെട്ടു.പിടിയിലായ ആളെ നാട്ടുകാർ ചേര്ന്നു പോലീസിനു കൈമാറി.അന്വേക്ഷണം ആരംഭിച്ചു