കുന്നത്തൂരില്‍ പ്രണയം നിരസിച്ചതിന് യുവാവ് പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ചു.

കുന്നത്തൂർ:പ്രണയം നിരസിച്ചതിന് യുവാവ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ചു.ഗുരുതരമായി പരിക്കറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുത്തൂര്‍ സ്വദേശി യായ സ്വാകാര്യ ബസ്സ് ഡ്രൈവര്‍ അനന്തുവാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇന്നു പുലര്‍ച്ചെ 2 മണിക്കാണ് സംഭവം കുന്നത്തൂര്‍ തോട്ടത്തുമുറി സ്വദേശിനിയായ 16 കാരിയെ മുകളിലത്തെ വാതിലിലൂടെ വീടിനകത്ത് കയറി ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് മൂന്നു തവണ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ആക്രമണത്തിനു ശേഷം ഇയാള്‍ രക്ഷപ്പെട്ടു.പുത്തൂര്‍ സ്വദേശി യായ സ്വാകാര്യ ബസ്സ് ഡ്രൈവര്‍ അനന്തുവാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.ഇയാള്‍ക്കുവേണ്ടി ശാസ്താംകോട്ട പോലീസ് തിരച്ചില്‍ തുടങ്ങി