കിഴക്കേത്തെരുവിൽ കാറിന്റെ പിറകിൽ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

കിഴക്കേത്തെരുവ്:കാറിന്റെ പിറകിൽ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.ചെങ്ങമനാട് ജെയ്ഷ ഭവനിൽ ബേബി പണിക്കർ (68) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക് കിഴക്കേത്തെരുവ് സി.എസ്.ഐ ജംഗ്ഷനിലായിരുന്നു അപകടം.ബേബി പണിക്കർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മുമ്പേ പോവുകയായിരുന്ന കാറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു.ഓട്ടോ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ ബേബി പണിക്കരെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോട് കൂടി മരിക്കുകയായിരുന്നു.ഭാര്യ : സൂസമ്മ, മക്കൾ : സൂസൻ സെബനി, സൂസൻ സജിനി, മരുമകൻ : നെബു കോശി സംസ്കാരം തിങ്കളാഴ്ച 10 മണിക്ക് ചെങ്ങമനാട് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.