പുലമണിലെ ഹോട്ടലുകളിൽ റെയ്ഡ് ;പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു

കൊട്ടാരക്കര:നഗരസഭയുടെ നേതൃത്വത്തിൽ ഇന്നലെ(19/06/2019) കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ റെയ്ഡ് നടത്തി.നിരവധി ഹോട്ടലുകളിൽ നിന്നും പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു.പിടിച്ചെടുത്ത പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നശിപ്പിച്ചു.വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആഹാരം പാകം ചെയ്തിരുന്ന പുലമണിലെ രണ്ട് ഹോട്ടലുകൾക്ക് താക്കീത് നൽകി പിഴയും ചുമത്തി.റെയ്ഡ് വിവരം അതീവ രഹസ്യമായി സൂക്ഷിച്ചു.രാവിലെ 7 മണിക്ക് തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലുകളുടെ മുന്നിൽ എത്തുകയായിരുന്നു.ഹോട്ടൽ ഉടമകൾ എത്തി കട തുറന്നയുടൻ തന്നെ റെയ്ഡ് ആരംഭിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് എ.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുജി.എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.വരും ദിവസങ്ങളിലും റെയ്ഡ് തുടരും.