മൈലം സ്വദേശിനി ജാനകിയമ്മക്ക് കൈത്താങ്ങായി കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം

കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം മറ്റൊരു കൈത്താങ്ങ് കൂടി.വീടിൻ്റെ ശോചനീയാവസ്ഥയിൽ ആരും സഹായത്തിനില്ലാതെ ദിനങ്ങൾ കഴിച്ചുകൂട്ടിയ മൈലം സ്വദേശിനിയായ ജാനകിയമ്മയ്ക്ക് കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജവും മിസ്റ്റർ.വനോദും (സ്പോൺസർ -ഹൈടെക്) ചേർന്നു വീടു നിർമിച്ചു നൽകിയത്.

രണ്ട് മക്കളാണു ജാനകിയമ്മക്ക് ഉള്ളത്.മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചു.ശേഷം ഭർത്താവ് മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചിരുന്നത്.ചെറിയ ഒരു ഒറ്റ മുറിയിൽ മേൽക്കൂരയിൽ ഷീറ്റ് മറച്ചായിരുന്നു കഴിഞ്ഞ് കൊണ്ടിരുന്നത്.അതും ഇളകി വീഴുന്ന അവസ്ഥയിലാണ് നിന്നിരുന്നത്.ജാനകി അമ്മയുടെ ഈ അവസ്ഥ സാമൂഹിക പ്രവർത്തകനായ സോബിൻ മൈലം വഴിയാണു കുവൈറ്റ് പ്രവാസി കൂട്ടായ്മ അറിയുന്നത്.

പഴയ കൂര നിന്നിടത്ത് ഇപ്പോൾ പ്രവാസി സമാജം ചെറിയ ഒരു വീട് പണിതു.എല്ലാ മാസവും ജാനകിയമ്മക്ക് ഭക്ഷണം എത്തിക്കുവാനും ഉള്ള ക്രമീകരണവും ഇവർ ചെയ്തിട്ടുണ്ട്.കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ ഭാരവാഹികൾ പ്രസിഡൻറ് രാജീവ് കൃഷ്ണൻ, സെക്രട്ടറി ജിബി, മറ്റു ഭാരവാഹികൾ അലക്സാണ്ടർ, തോമസ് പണിക്കർ, സോണി ,സന്തോഷ് കളപില , അൽ അമീൻ, രതീഷ് രവി,റെജിമോൻ, ബിജു യോഹന്നാൻ, ശാലു തോമസ്, രാജു അലക്സ്,ജോൺസൺ, കോശി, വിനയ്, ലേഡീസ് എക്സിക്യൂട്ടീവ് ഷംന അൽ അമീൻ, ജെറിൻ സോജോ, സെറിൻ ജോൺസൺ.