‘ടിക്ക് ടോക്കിനു വേണ്ടി ചെയ്ത വീഡിയോ;ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സാണ്’;തല്ല് വീഡിയോയ്ക്ക് വിശദീകരണവുമായി സുഹൃത്തുക്കൾ

സോഷ്യൽ മീഡിയയിൽ ചർച്ചയായ തല്ല് വീഡീയോയ്ക്ക് മറുപടിയുമായി സുഹൃത്തുക്കൾ.അത് ടിക്ക്ടോക്കിനു വേണ്ടി ചെയ്ത വീഡിയോ ആണെന്നും തങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നുമാണ് വിശദീകരണം.മറ്റൊരു വീഡിയോയിലൂടെയാണ് ഇവർ രംഗത്തു വന്നത്.

തല്ല് കൊടുത്ത പയ്യനും കൊണ്ട പെൺകുട്ടിയും അത് വീഡിയോ എടുത്ത സുഹൃത്തുമാണ് വിശദീകരണ വീഡിയോയിലുള്ളത്.തങ്ങൾ രാവിലെ നോക്കുമ്പോൾ ഫേസ്ബുക്കിൽ ആ വീഡിയോ വൈറലായെന്നും അത് വെറുതെ പ്ലാൻ ചെയ്തെടുത്ത വീഡിയോ ആണെന്നുമാണ് വിശദീകരണം. തങ്ങൾ നേരത്തെ ഒരുമിച്ച് പഠിച്ചതാണെന്നും വീഡിയോയിലൂടെ ഇവർ പറയുന്നു.ആരോ മനപൂർവ്വം പണി തന്നതാണെന്നും ഇവർ പറയുന്നു.