കേരളത്തിന് അംഗീകാരം;വി.മുരളീധരന് കേന്ദ്രമന്ത്രി,സത്യപ്രതിജ്ഞയ്ക്ക് ക്ഷണം

കേരളത്തില് നിന്ന് വി.മുരളീധരന് മോദി മന്ത്രിസഭയില് അംഗമാകും. സത്യപ്രതിജ്ഞയ്ക്ക് മുരളീധരന് ക്ഷണം ലഭിച്ചു.ഏരെ ആകാംക്ഷകള്ക്കൊടുവിലാണ് പ്രഖ്യാപനം. നിയുക്ത മന്ത്രിമാരെ ഉടന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും.സഖ്യകക്ഷികള്ക്ക് ഒരു മന്ത്രിസ്ഥാനം വീതം നല്കാമെന്ന നിലപാടാണ് ബിജെപിക്ക്. ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷാ മന്ത്രിസഭയില് അംഗമാകാനിടയില്ല. അമിത് ഷാ മോദിയുമായി ഇന്ന് രാവിലെ അവസാനവട്ട ചര്ച്ചകള് നടത്തി.
തലശ്ശേരിക്ക് സമീപം എരഞ്ഞോളിയാണ് മുരളീധരന്റെ ജന്മദേശം.അഛൻ ഗോപാലൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു.അമ്മ എൻ.വി.ദേവകി പ്രൈമറി സ്കൂൾ ടീച്ചറായിരുന്നു.രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.പ്രൈമറി വിദ്യാഭ്യാസം കൊടക്കളം യുപിഎസിലായിരുന്നു.അഞ്ചാം ക്ലാസ് മുതൽ പത്താംക്ലാസ് വരെ തലശ്ശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലായിരുന്നു പഠനം. പ്രീഡിഗ്രി, ഡിഗ്രി പഠനം തലശ്ശേരി ബ്രണ്ണൻ കോളജിൽ