കരിങ്കൽ തൂണുകൾ കൊണ്ടുള്ള പുതിയ പ്രവേശന കവാടം;സഞ്ചാരികൾക്കായി കാത്തിരിക്കുന്നു പുതിയ പാലരുവി

തെക്കൻകേരളത്തിൽ ഏറ്റവും അധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പാലരുവി സഞ്ജമാകുന്നു. കൃതിയുടെ സന്തുലാവനസ്ഥയ്ക്ക് കോട്ടം തട്ടാത്ത നിലയിൽ തമിഴ്,കേരള സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന കരിങ്കൽ തൂണുകൾകൊണ്ടാണ് പ്രവേശന കവാടം തീർത്തിരിക്കുന്നത്.കൂടുതൽ ഓക്സിജൻ നിറഞ്ഞ പ്രാണവായു ശ്വസിച്ചും നല്ല കാഴ്ചകൾ കണ്ട് മനസ്സും ശരീരവും തണുപ്പിച്ച് അതുല്യമായ സ്നാനവും കഴിഞ്ഞ് മടങ്ങാം.അംബരചുംബികളായ മലമടക്കുകൾ… എങ്ങും ഹരിത പശ്ചാത്തലം…
അന്തരീക്ഷം മുഴുക്കെ അതിസൂക്ഷ്മമായ ജലകണങ്ങൾ …അത്യപൂർവമായ പക്ഷികളുടേയും വന്യജീവികളുടേയും ഉയിർത്തുപാട്ടു വേറെ…പാൽപോലെ നുരഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിലും എല്ലാം മറന്ന് പാലരുവി യാത്ര ആസ്വദിക്കാൻ ഇനി ദിവസങ്ങൾ മാത്രം.വന സംരക്ഷണം മുൻനിർത്തി പൊതുജന പങ്കാളിത്തത്തോടെ 17 വർഷം മുൻപ് ആരംഭിച്ച പാലരുവി വനം –പുഴ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ സംവിധാനവും ‌ഒരുക്കിയിട്ടുണ്ട്.അപകട രഹിത കുളിക്കടവും ശുചിമുറിയും ഇരിപ്പിടവുമെല്ലാം സഞ്ചാരികൾക്കായ് ഇവിടെയുണ്ട്.കാലവർഷം ശക്തിപ്പെട്ട് നീരൊഴുക്കായാൽ പാലരുവി സഞ്ചാരികൾക്കായി തുറക്കും.