ആദ്യ ഫലസൂചനകളില് സംസ്ഥാനത്ത് യുഡിഎഫ് തരംഗം;മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനു 4648 വോട്ടിന്റെ ലീഡ്

കേരളത്തില് 20 സീറ്റുകളിലും ലീഡ് നിലയില് യുഡിഎഫ് മുന്നേറുന്നു. രാജ്യമൊന്നാകെ ഉറ്റുനോക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില് 35000 പിന്നിട്ടു രാഹുല് ഗാന്ധിയുടെ ലീഡ് നില.രാജ്യത്തെ 542 ലോക്സഭാ മണ്ഡലങ്ങളില് 531 മണ്ഡലങ്ങളുടെ ഫലസൂചനകള് പുറത്തുവരുമ്പോള് 300 സീറ്റുകളില് എന്ഡിഎ ലീഡ് ചെയ്യുന്നു. 118 സീറ്റുകളില് യുപിഎയും 113 സീറ്റുകളില് മറ്റ് പാര്ട്ടികളും മുന്നേറുന്നു