പിങ്ക് പെട്രോൾ ഇനി കൊട്ടാരക്കരയിലും-ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്.പി കെ.ജി സൈമൺ ഫ്ലാഗ് ഓൺ ചെയ്തു

കൊല്ലം റൂറൽ ജില്ലയിലെ പുനലൂർ,കൊട്ടാരക്കര സബ് ഡിവിഷനുകളിൽ ആരംഭിക്കുന്ന പിങ്ക് പെട്രോൾ പ്രവർത്തനം ജില്ലാ പോലീസ് ആസ്ഥാനത്ത് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ ഐ. പി. എസ് ഫ്ളാഗ് ഓൺ ചെയ്ത് നിർവ്വഹിച്ചു.പൊതുസ്ഥലങ്ങളിൽ സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പിങ്ക് പട്രോൾ നടപ്പിലാക്കുന്നത്.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ചും,സുരക്ഷയെ സംബന്ധിച്ചും പോലീസ് കൺട്രോൾ റൂമിലും പോലീസ് സ്റ്റേഷനുകളിലും ലഭിക്കുന്ന വിവരങ്ങൾ ഉടൻ തന്നെ പിങ്ക് പട്രോൾ വാഹനങ്ങൾക്ക് കൈമാറുകയും എത്രയും വേഗം പോലീസിന്റെ സേവനം ലഭ്യമാക്കുകയുമാണ് പിങ്ക് പെട്രോൾ കൊണ്ട് ഉദ്ദേശിക്കുന്നത്.പൊതു സ്ഥലങ്ങൾ സ്കൂൾ-കോളേജ് ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ജാഗ്രതയോടെയുള്ള പട്രോളിoഗ് ഉണ്ടായിരിക്കും.സ്കൂൾ-കോളേജ് പരിസരങ്ങളിലെ ലഹരി വ്യാപനം തടയുക,സ്ത്രീകളേയും കുട്ടികളേയും ശല്യം ചെയ്യുന്നത് തടയുക, സ്ത്രീകളുടെയും കുട്ടികളുടെയും സ്വതന്ത്ര സഞ്ചാരം എന്നിവ ഉറപ്പുവരുത്തുക തുടങ്ങിയവ പിങ്ക് പട്രോളിങ്ങിന്റെ പ്രവർത്തനങ്ങളാണ്.