ഹയർ സെക്കൻഡറി രണ്ടാം വർഷഫലം പ്രഖ്യാപിച്ചു;84.33% വിജയം

തിരുവനന്തപുരം∙രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം പേർ വിജയിച്ചു.3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.വൊക്കേഷനൽ ഹയർ സെക്കൻഡറി,ടെക്നിക്കൽ ഹയർ സെക്കൻഡറി,ആർട് ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു.വിജയശതമാനം ഏറ്റവും കൂടുതൽ കോഴിക്കോട്ട് (87.44%),കുറവ് പത്തനംതിട്ടയിൽ (78%).79 സ്കൂളുകൾ 100 ശതമാനം വിജയം നേടി.സർക്കാർ സ്കൂളുകളിൽ 83.04,എയ്ഡഡ് സ്കൂളുകള് 86.36,അൺ എയ്ഡഡ് 77.34 ശതമാനം എന്നിങ്ങനെയാണ് വിജയം.
www.dhsekerala.gov.in ,
www.keralaresults.nic.in ,
www.prd.kerala.gov.in ,
www.kerala.gov.in ,
www.results.kite.kerala.gov.in ,
www.vhse.kerala.gov.in ,
www.results.kerala.nic.in ,
www.results.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭിക്കും.
prd live, Saphalam 2019, iExaMS എന്നീ മൊബൈൽ ആപ്പുകളിലും ലഭ്യമാകും. prd live ഗൂഗിൾ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്; മറ്റുള്ളവ പ്ലേസ്റ്റോറിൽ മാത്രം.