തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രിയും കേരളത്തിലേക്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലേക്ക്.12ന് തിരുവനന്തപുരത്തും കോഴിക്കോട്ടും നരേന്ദ്രമോദി റാലികളില് പങ്കെടുക്കും.വൈകീട്ട് 5ന് കോഴിക്കോട്ടും രാത്രി 7ന് തിരുവനന്തപുരത്തും പ്രധാനമന്ത്രി പ്രസംഗിക്കും.പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യ വോട്ടെടുപ്പിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്.നരേന്ദ്രമോദിക്കും പ്രതിപക്ഷ പാർട്ടികൾക്കും ഇടയിലെ പോരാട്ടം മുറുകുകയാണ്.ദേശീയത മാത്രം വോട്ടാകില്ലെന്ന ബോധ്യത്തിൽ തന്ത്രം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.