കൊട്ടാരക്കര മർത്തോമ സ്കൂളിനു സമീപം സ്കൂട്ടറും ലോറിയും ഇടിച്ച് അപകടം;സ്കൂട്ടർ യാത്രിക മരിച്ചു

കൊട്ടാരക്കര:അൽപ്പ സമയം മുമ്പ് മാർത്തോമ സ്കൂളിനു സമീപം സ്കൂട്ടറും ടിപ്പർ ലോറിയും ഇടിച്ച് അപകടം.ഗുരുതര പരിക്കുകളേറ്റ സ്കൂട്ടർ യാത്രിക പട്ടാഴി സ്വദേശിയായ മേരി(59) മരിച്ചു.KL 25 C 8464 എന്ന വാഹനത്തിൽ ഭർത്താവിനൊപ്പം പിന്നിലിരുന്നു സഞ്ചരിക്കുകയായിരുന്നു മേരി.വാഹനം ഓടിച്ചിരുന്ന മേരിയുടെ ഭർത്താവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.അപകട കാരണം വ്യക്തമായിട്ടില്ല