പുലമൺ പൂരം;ഘോഷയാത്ര ഇന്ന്;വൈകിട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണം

പുലമൺ ഭരണിക്കാവ് ശിവപാർവതി ദുർഗാദേവീക്ഷേത്രത്തിലെ പൂരം ഉത്സവത്തിന് സമാപനംകുറിച്ചുള്ള പുലമൺ പൂരം ബുധനാഴ്ച നടക്കും.വൈകീട്ട് നാലിന് എം.സി.റോഡിൽ മുട്ടമ്പലം ജങ്ഷനിൽനിന്ന്‌ ഘോഷയാത്ര ആരംഭിക്കും.പുലമൺ ജങ്ഷൻ,കോളേജ് ജങ്ഷൻ,ഗോവിന്ദമംഗലം റോഡ് വഴി ഘോഷയാത്ര ക്ഷേത്രത്തിലെത്തും.ഗജവീരന്മാർ,ഇരട്ടക്കാളകൾ,വണ്ടിക്കുതിരകൾ,നിശ്ചലദൃശ്യങ്ങൾ,വാദ്യമേളങ്ങൾ,പൂക്കാവടി തുടങ്ങിയവ ഘോഷയാത്രയിൽ നിരക്കും.വൈകീട്ട് ആറിന് വയലിൻ ക്ലാസിക്കൽ ഫ്യൂഷൻ,7.30-ന് എതിരേൽപ്പും വിളക്കും,11-ന് ചലച്ചിത്ര പിന്നണിഗായിക ദുർഗ വിശ്വനാഥ് നയിക്കുന്ന ഗാനമേള,കോമഡി മെഗാഷോ എന്നിവ ഉണ്ടാകും.

പട്ടണത്തിൽ ഗതാഗതനിയന്ത്രണം
പുലമൺ ഭരണിക്കാവ് ശിവപാർവതീക്ഷേത്രത്തിലെ പുലമൺ പൂരത്തിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.അടൂരിൽനിന്ന്‌ കൊട്ടാരക്കരയ്ക്കുവരുന്ന കെ.എസ്.ആർ.ടി.സി.ഒഴികെയുള്ള വലിയ വാഹനങ്ങൾ പുത്തൂർമുക്കിൽ തിരിഞ്ഞ് പൂവറ്റൂർ-പള്ളിക്കൽ-ചന്തമുക്ക് വഴി കൊട്ടാരക്കരയിലെത്തണം.