കനാലിൽ കുളിക്കുന്നതിനിടെ സഹപാഠിക്ക് ക്രൂര മർദനം;ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് എതിരെ വധശ്രമത്തിനു കേസ്

കൊട്ടാരക്കര:കനാലിൽ കുളിക്കുന്നതിനിടെ സഹപാഠിയെ ക്രൂരമായി മർ ദിച്ച ഒൻ പതാം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ വധശ്രമത്തിനു കൊട്ടാരക്കര പോലീസ് കേസെടുത്തു.കഴിഞ്ഞ കുറേ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിലൂടെ മർദിക്കുന്ന വീഡിയൊ വൈറലായിരുന്നു.ഇതിനെ തുടർന്നാണു പോലീസ് നടപടി സ്വീകരിച്ചത്.

പോലീസ് പറയുന്നത് ഇങ്ങനെ:കഴിഞ്ഞ 27നു സ്കൂൾ വാർ ഷികാത്സവത്തോട് അനുബന്ധിച്ച് കലാപരിപാടിയിൽ ഒരുമിച്ച് പങ്കെടുത്തവരായിരുന്നു ഇവർ.ആറു പേരാണു ഈ സംഘത്തിൽ ഉണ്ടായിരുന്നത്.എന്നാൽ പരിപാടി തുടങ്ങുന്നതിനു മുമ്പായി ആണു ഇവർ കനാലിൽ എത്തി കുളിച്ചത്.കുളിക്കുന്നതിനിടെ ഒരു വിദ്യാർത്ഥി മറ്റൊരു വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയും വെള്ളത്തിൽ മുക്കുകയും ചെയ്തു.

ഇതേസമയം സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി ഈ ദ്യശ്യങ്ങൾ പകർത്തുകയും ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.ഇതിനെ തുടർന്നു സ്കൂൾ അധിക്യതർ പോലീസിൽ പരാതി നൽകുകയും ഡിവൈഎസ്പി എ.അശോകന്റെ നിർദേശ പ്രകാരം ബി.ഗോപകുമാർ കേസ് എടുക്കുകയും ആയിരുന്നു.സംഭവത്തിനു ശേഷം എല്ലാവരും സ്കൂൾ പരിപാടിയിൽ പങ്കെടുത്തതായും പോലീസ് പറയുന്നു.മർദനമേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികത്സ തേടി