ഹര്‍ത്താല്‍:ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.ഇന്ന് തുടങ്ങാനിരുന്ന എസ്എസ്എസ്എൽസി,ഒന്നാം വർഷ ഹയർ സെക്കന്ററി മാതൃകാ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്.പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കേരള സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് കൊല്ലപ്പെട്ട സംഭവത്തില്‍ കെഎസ്യു ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.അതേസമയം യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആരംഭിച്ചു.രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍