മുത്തുമാരി അമ്മൻ ദേവസ്ഥാനത്ത് അമ്മൻകൊട മഹോത്സവവും മഞ്ഞനീരാട്ടും 17 മുതൽ 20 വരെ

കൊട്ടാരക്കര:മുത്തുമാരി അമ്മൻ ദേവസ്ഥാനത്ത് അമ്മൻകൊട മഹോത്സവവും മഞ്ഞനീരാട്ടും 17 മുതൽ 20 വരെ നടക്കും.17-ന് രാവിലെ ഒമ്പതിന് തന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തിലിന്റെ കാർമികത്വത്തിൽ കൊടിയേറ്റ്.തിരുമുടി പുറത്തെഴുന്നള്ളത്ത്,12.30-ന് കൊടിയേറ്റ് സദ്യ,രാത്രി ഏഴരയ്ക്ക് നൃത്തോത്സവം,18-ന് വൈകിട്ട് അഞ്ചരയ്ക്ക് മാജിക് ഷോ,രാവിലെ ഏഴരയക്ക് കുത്തിയോട്ടം,19-ന് രാവിലെ എട്ടിന് അമ്മൻകൊട ആരംഭം,നാലിന് അമ്മൻചരിതം വിൽപ്പാട്ട്,ഊരുവലത്ത് ഘോഷയാത്ര,രാത്രി ഒമ്പതിന് നൃത്തസന്ധ്യ,12-ന് ദിഗ്ബലി,20-ന് രാവിലെ എട്ടിന് അമ്മൻചരിതം വിൽപ്പാട്ട്,ഒമ്പതിന് കൊടിയിറക്ക്,ഒന്നരയ്ക്ക് പൂപ്പട, മഞ്ഞനീരാട്ട്,ഒന്നരയക്ക് സമൂഹസദ്യ എന്നിവയുണ്ടാകും.ക്ഷേത്രത്തിലെ സൂര്യപൊങ്കാല മഹോത്സവം 22-ന് രാവിലെ ഏഴിന് നടത്തുമെന്ന് ഭാരവാഹികളായ ആർ.വിജയകുമാർ,കാർത്തികേയൻ, എം.സുരേഷ്,ജി.സതീഷ്, ജി.വിനോജ് കുമാർ എന്നിവർ അറിയിച്ചു.