കിഴക്കേതെരുവ് പള്ളിമുക്കിൽ നിന്നും ഓട്ടൊറിക്ഷയിൽ കടത്തികൊണ്ടുവന്ന 96 കുപ്പി വിദേശമദ്യം പിടികൂടി

ചില്ലറ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന 96 കുപ്പി വിദേശമദ്യം കിഴക്കേതെരുവ് പള്ളിമുക്കിൽ നിന്നും കൊട്ടാരക്കര എക്സൈസ് പിടികൂടി.ഓട്ടൊറിക്ഷയിൽ ഉണ്ടായിരുന്ന തലവൂർ ഞാറക്കാട് സ്വദേശിയായ ശങ്കരപ്പിള്ള മകൻ പ്രസാദ് എന്നയാളിന്റെ പേരിൽ കേസെടുത്തു.രഹസ്യ വിവരത്തെ തുടർന്നു കിഴക്കേതെരുവ് കേന്ദ്രമാക്കി നടത്തിയ വാഹനപരിശോധനയിലാണു കേസെടുത്തത്.മൂന്നു ചാക്കുകളിലായി ആകെ 40.125 ലിറ്റർ വിദേശമദ്യം പിടികൂടിയത്.തലവൂർ പ്രദേശത്ത് ചില്ലറ വിൽപ്പനയ്ക്കായിട്ടാണ് മദ്യം കടത്തികൊണ്ട് വന്നത്.ഒരു കുപ്പിക്ക് 100 മുതൽ 200 രൂപ വരെ അധിക വില ഈടാക്കിയാണു വിൽപ്പന നടത്തി വരുന്നത്.കൊട്ടാരക്കര എക്സൈസ് അസിസ്റ്റന്റ് ഇൻസ്പകടർ കെ.എൻ സജ്ജീവിന്റെ നേത്വത്യത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ബേബിജോൺ.എസ്,ഗിരീഷ് എം.എസ്,രമേശൻ.ഡി,സിവിൽ എക്സൈസ് ഓഫീസർമാരായ വിവേക്.എസ്,അൻസർ എന്നിവരാണു അന്വേക്ഷണത്തിനു നേത്വത്യം നല്കിയത്.