നെടുവത്തൂർ സ്കൂൾ വാർഷികാഘോഷവും അദ്ധ്യാപക രക്ഷകർത്തൃ സംഗമവും; ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു.

കൊട്ടാരക്കര നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിന്റെ വാർഷികാഘോഷവും അദ്ധ്യാപക രക്ഷകർത്തൃ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിനിമാ താരം ജയരാജ് വാര്യർ.ഭാഷയേയും സംസ്ക്കാരത്തേയും കുട്ടികൾ സ്നേഹിക്കണം.നമ്മുടെ ഭാഷയും സംസ്ക്കാരവും സംസ്ക്കാരവും വളർത്തുന്നതിന് പുതിയ തലമുറക്ക് ഏറെ പങ്കുണ്ട്.വിദ്യാർത്ഥികളാകണം ഭാഷയും സംസ്ക്കാരവും വളർത്തുന്നതിന് മുന്നിൽ നിൽക്കുന്നവർ.കുട്ടികളുടെ പഠനത്തോടൊപ്പം കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോൽസാഹിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ഗോപകുമാർ.വി അദ്ധ്യക്ഷത വഹിച്ചു.നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. പി ശ്രീകല പുരസ്ക്കാര വിതരണം നടത്തി.കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ അഡ്വ: കെ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭാവന എം .ബി,സ്കൂൾ പ്രിൻസിപ്പൽ ജിജി വിദ്യാധരൻ,ഹെഡ്മിസ്ട്രസ് സിന്ധു എസ് നായർ,സ്കൂൾ മാനേജർ കെ സുരേഷ് കുമാർ,അദ്ധ്യാപകരായ കിരൺ പി പണിക്കർ,ഷിനു വി രാജ്, സനൽ കുമാർ വി പി,പി ടി എ വൈസ് പ്രസിഡൻറ് രാജി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ കഴിഞ്ഞ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും,സംസ്ഥാന സ്കൂൾ കായിക മേളയിൽ സമ്മാനാർഹരായവരേയും പുരസ്ക്കാരങ്ങൾ നൽകി അനുമോദിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.