കേരളത്തിലെ ആദ്യ കമ്യൂണിറ്റി സ്കിൽ പാർക്ക് സംസ്ഥാനതല ഉദ്ഘാടനം കുളക്കടയിൽ ഫെബ്രു.2 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

കൊട്ടാരക്കര:സംസ്ഥാനത്തെ ആദ്യ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് കൊട്ടാരക്കര ഏറത്ത് കുളക്കടയിൽ പ്രവർത്തനസജ്ജമായി.സ്കിൽ പാർക്കുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രു.2 ന് ഇവിടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

കുളക്കട ഗവ: ഹയർ സെക്കൻററി സ്കൂളിന് എതിർവശത്തായി എം.സി.റോഡിനു സമീപത്താണ് സ്കിൽ പാർക്ക് നിർമ്മിച്ചിട്ടുള്ളത്.13 കോടി രൂപ ചിലവഴിച്ച് 25000 ചതുരശ്ര അടി വിസ്ത്രി തി യിൽ ഒരേക്കറോളം ഭൂമിയിലാണ് ഈ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്.തൊഴിൽ നൈപുണ്യം നൽകി ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുകയാണ് സ്കിൽ പാർക്കു വഴി ലക്ഷ്യമിടുന്നത്.

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ പരിശീലനം നൽകുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്കിൽ അക്വസിഷൻ പ്രോഗ്രാം (അസാപ് ) വഴി നടപ്പിലാക്കുന്നത്.ഈ സേവനം പൊതു സമൂഹത്തിനു കൂടി ലഭ്യമാക്കുകയാണ് കമ്യൂണിറ്റി സ്കിൽ പാർക്കുകൾ വഴി.സംസ്ഥാനത്ത് ഇത്തരം 9 സ്കിൽ പാർക്കുകൾ പ്രവർത്തനസജ്ജമായി വരികയാണ്.അതിൽ ആദ്യത്തേതാണ് ഏറത്തു കുളക്കടയിലേത്.

2 ന് വൈകിട്ട് 3.30ന് കുളക്കട ഗവ:ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലാണ് ഉദ്ഘാടന സമ്മേളനം നടക്കുക.മന്ത്രി കെ.ടി.ജലീൽ അദ്ധ്യക്ഷത വഹിക്കും.മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ,കെ.രാജു എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്,കെ.സോമപ്രസാദ്,ഐഷാ പോറ്റി.എം .എൽ.എ., ആർ.ബാലകൃഷ്ണപിള്ള തുടങ്ങിയവരും ഉദ്യോഗസ്ഥ പ്രമുഖരും സംബന്ധിക്കും.