അമ്പലത്തുംകാലയിൽ പാചക വാതകത്തിന് തീപടർന്ന് ഉണ്ടായ സ്ഫോടനത്തിൽ ദമ്പതികൾ മരിച്ചു.

അമ്പലത്തുംകാലയിൽ അടുക്കളയിൽ പാചകത്തിനിടെ പാചക വാതകത്തിന് തീപടർന്ന് ഉണ്ടായ സ്ഫോടനത്തിൽ ദമ്പതികൾ മരിച്ചു.അമ്പലത്തുംകാല കാക്കാക്കോട്ടൂർ പാലവിള പുത്തൻ വീട്ടിൽ യോഹന്നാൻ (60),ഭാര്യ അന്നമ്മ യോഹന്നാൻ (57,ലില്ലിക്കുട്ടി) എന്നിവയാണ് മരിച്ചത്.ഇന്ന് പുലർച്ചെ 5.30ന് ആയിരുന്നു സംഭവം.യോഹന്നാനും അന്നമ്മയും അടുക്കളയിലായിരുന്നുവെന്നാണ് ലഭിച്ച വിവരം.ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും തിരുവനതപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മുന്ന് മണിയോടെ അന്നമ്മയും 6 മണിയോടെ യോഹന്നാനും മരിച്ചു.മകൻ ജോമോൻ മുകളിലെ നിലയിൽ ആയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു.സ്ഫോടനത്തിൽ അടുകളയും രണ്ട് മുറികളും പൂർണമായും തകർന്നു. കൊട്ടാരക്കരയിൽ നിന്നും അഗ്നിശമന സേന എത്തി വാതക സിലണ്ടറുകൾ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തി.എഴുകോൺ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മക്കൾ: സിബി യോഹന്നാൻ,പരേതയായ ആൻസി യോഹന്നാൻ.മരുമകൾ: രാജി.