റിപ്പബ്ലിക് ദിനാഘോഷം: ഘോഷയാത്രാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കി.

കൊട്ടാരക്കര:താലൂക്ക് റിപ്പബ്ളിക് ദിനാഘോഷ ഘോഷയാത്ര മത്സരത്തിൽ നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻറി സ്കൂളിന് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.ഒന്നാം സമ്മാനം നേടിയതിന്റെ ട്രോഫി കൊട്ടാരക്കര താലൂക്ക് തഹസീൽദാർ ബി.അനിൽകുമാറിൽ നിന്നും സ്കൂൾ പ്രിൻസിപ്പൽ ജിജി വിദ്യാധരൻ,ഹെഡ്മിസ്ട്രസ സിന്ധു എസ് നായർ,പി.ടി.എ പ്രസിഡന്റ് ഗോപകുമാർ.വി,ഘോഷയാത്ര ജനറൽ കൺവീനർ എസ്.ശ്രീകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.താലൂക്ക് റിപ്പബ്ളി,ക് ദിനാഘോഷ കമ്മറ്റി ജനറൽ കൺവീനർ പ്രശാന്ത് കാവുവിള, ഘോഷയാത്ര കമ്മിറ്റി ചെയർമാൻ പി എൻ ഗംഗാധരൻ നായർ,കൺവീനർ, കെ.മോഹനൻ പിള്ള, കലാ സാഹിത്യം കൺവീനർ പി കുട്ടപ്പൻ പിള്ള, എം എസ് ഹരികുമാർ,ജെ.എസ്സ് ജയകുമാരി,സ്കൂൾ പിടിഎ എക്സിക്യുട്ടീവ് അംഗം സുരേഷ് കുമാർ ആർ,എന്നിവർ സന്നിഹിതരായിരുന്നു.ചെണ്ടമേളം,ശിങ്കാരിമേളം,മുത്തുക്കുട,കവടിയാട്ടം,താലപ്പൊലി,ഒപ്പന,വിവിധ നാടൻ കലാരൂപങ്ങൾ,നവോത്ഥാന നായകൻമാർ,പുരാണ കഥാ പാത്രങ്ങൾ,ഫ്ളോട്ടുകൾ തുടങ്ങിയ വിവിധ ചലന നിശ്ചല ദൃശ്യങ്ങളുങളുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര സംഘടിപ്പിച്ചത്.