കൊട്ടാരക്കരയിൽ ബസും സ്കൂട്ടറും ഇടിച്ച്;ഒരു മരണം

കൊട്ടാരക്കര:ഇന്ത്യൻ കോഫി ഹൌസിനു സമീപം തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ
ടി.സി ബസ്സും സ്കൂട്ടറും ഇടിച്ച് ഒരു മരണം.നെല്ലിക്കുന്നം സ്വദേശികളായ ബേബി മകൾ സ്നേഹ ബേബി എന്നിവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറാണു അപകടത്തിൽപ്പെട്ടത്.സ്കൂട്ടിറിന്റെ മുൻ വശത്തേക്ക് ബസ്സ് ഇടിച്ചതിനാൽ ബേബിയുടെ കാൽ സംഭവ സ്ഥലത്ത് വച്ച് തന്നെ അറ്റ് പോയിരുന്നു.ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണു ബേബി മരിച്ചത്.മകൾ സ്നേഹക്കും പരിക്കുണ്ട്.സ്നേഹയെ ആശുപത്രിലേക്ക് മാറ്റീരിക്കുകയാണ്.ഇന്ന് ഉച്ചക്ക് രണ്ട് മണിയോടുകുടിയാണ് അപകടമുണ്ടായത്