കൊട്ടാരക്കരയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊട്ടാരക്കരയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ.തലവൂർ പാണ്ടിത്തിട്ട സ്വദേശി അനീഷ് കുമാർ (22) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.മൈലം സ്വദേശിയായ പെൺകുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടർന്നു നടത്തിയ അന്വേക്ഷണത്തിലാണു അനീഷിനെ പിടികൂടിയത്.ഇതിനു മുമ്പും പതിനാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്.