കൊട്ടാരക്കരയിൽ ജൂവലറികളിൽ തട്ടിപ്പ്;അമ്മയും മകളും പിടിയിൽ

കൊട്ടാരക്കര:വ്യാജസ്വർണ്ണം നൽകി പകരം ജുവലറികളിൽ നിന്നും സർണ്ണാഭരണങ്ങൾ വാങ്ങി തട്ടിപ്പ് നടത്തുന്ന അമ്മയും മകളും പോലീസ് പിടിയിൽ.മുണ്ടക്കയം സ്വദേശി സൈനബാ ബീവി മകൾ അൻസൽന എന്നിവരാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.കൊട്ടാരക്കര ഗാന്ധിമുക്കിൽ വാടകക്ക് താമസിക്കുന്ന വീട്ടിൽ വ്യാജ സ്വർണ്ണം ഉണ്ടാക്കുന്നതിനുള്ള ഉപകരണങ്ങൾ ഉള്ളതായിട്ടാണ് പോലീസ് പറയപ്പെടുന്നത്.കൊട്ടാരക്കര സി.ഐ ഗോപകുമാർ, എസ്.ഐ സി.കെ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.