ശബരിമലയിൽ ഇന്ന് മകരവിളക്ക്

ശബരിമലയിൽ ഇന്ന് മകരവിളക്ക്. ഒരുക്കങ്ങളെല്ലാം പൂർത്തിയായി.തിരവാഭരണഘോഷയാത്ര ഇന്ന് വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തും.6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന ആരംഭിക്കും.

ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരവിളക് തെളിയിക്കും.7.52നാണ് മകര സംക്രമ പൂജ.സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ മകരജ്യോതി ദർശനത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.