പിസി ജോർജ് യു.ഡി.എഫിലേക്ക്

പിസി ജോർജ് യുഡിഎഫിലേക്ക്. കേരള ജനപക്ഷം കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കും.മുന്നണിപ്രവേശ തീരുമാനത്തിന് പ്രത്യേക കമ്മിറ്റി.

യുഡിഎഫിലേയ്ക്ക് തിരിച്ചുപോകുമെന്ന സൂചനകൾ നേരത്തെ തന്നെ പിസി ജോർജ് നൽകിയിരുന്നു.എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് പറയാനാകില്ലെന്നാണ് പി സി ജോർജ് അന്ന് പറഞ്ഞത്.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരുടെ കൂടെ നിൽക്കണ മെന്ന് ചർച്ച ചെയ്തിട്ടില്ല.രാഹുൽ ഗാന്ധിയുടെ നേതൃത്വം ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്നും പി.സി ജോർജ് ഡൽഹിയിൽ പറഞ്ഞിരുന്നു.