ശബരിമല ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി കൊല്ലം സ്വദേശി മഞ്ജു

ഇന്നലെ രാവിലെ 7.30 ന് ദര്‍ശനം നടത്തിയതായാണ് കൊല്ലം ചാത്തന്നൂർ സ്വദേശി മഞ്ജു അവകാശപ്പെടുന്നത്.ഇതിന്റെ ചിത്രങ്ങളും വീഡിയോയും നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാവിലെ 7.30 ന് പതിനെട്ടാം പടി വഴി ശ്രീകോവിലിന് മുന്നിലെത്തുകയും ദര്‍ശനവും നെയ്യഭിഷേകവും കഴിഞ്ഞ് 10.30 ന് പമ്പയില്‍ തിരിച്ചെത്തുകയും ചെയ്തുവെന്നുമാണ് മഞ്ജുവിന്റെ അവകാശവാദം.ഒക്ടോബര്‍ 20 ന് ശബരിമല ദര്‍ശനം നടത്താന്‍ മഞ്ജു ശ്രമിച്ചിരുന്നു.എന്നാല്‍, സുരക്ഷാകാരണങ്ങളാല്‍ ദര്‍ശനം പൂര്‍ത്തിയാക്കാതെ തിരിച്ചുപോകുകയായിരുന്നു.