പണിമുടക്കിനിടെ അക്രമം:സംസ്ഥാനത്ത് ഇരുന്നൂറിലധികം പേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം:പണിമുടക്കിനിടെ ഉണ്ടായ അക്രമസംഭവങ്ങളിൽ സംസ്ഥാനത്ത് ഇരുന്നൂറിലധികം പേർക്കെതിരെ ഇതുവരെ കേസെടുത്തു.ട്രെയിൻ തടഞ്ഞതിനും ബലമായി കടകൾ അടപ്പിച്ചതിനുമൊക്കെയാണ് കേസ്.സെക്രട്ടറിയേറ്റിന് മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് നിർമ്മിച്ചതിനും പൊലീസ് കേസെടുത്തു.പൊതുപണിമുടക്കിൻറെ ആദ്യ ദിവസം കടകൾ ബലമായി അടപ്പിക്കാൻ പ്രതിഷേധക്കാർ എത്തിയതിനെ തുടർന്ന് ഏറെ നേരം സംഘർഷമുണ്ടായത് മഞ്ചേരിയിലാണ്.ഇവിടെ 50 പേർക്കെതിരെയാണ് കേസെടുത്തത്.ആലുപ്പഴയിൽ ട്രെയിൻ തടഞ്ഞതിന് 100 പേർക്കെതിരെ കേസെടുത്തു.തിരുവനന്തപുരത്ത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അടക്കമുള്ളവർക്കെതിരെ പ്രതികളാക്കിയാണ് ട്രെയിൻ തടഞ്ഞതിനു് കേസ്.തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ തടഞ്ഞതിന് 20 കേസെടുത്തായി റെയിൽവേ സംരക്ഷണ സേന അറിയിച്ചു.പാലക്കാട് ട്രെയിൻ തടഞ്ഞതിൽ 15 പേർക്കെതിരെയാണ് കേസ്.വടക്കൻ ജില്ലകളിലാകെ വിവിധ സംഭവങ്ങളിൽ 92 പേർക്കെതിരെ കേസെടത്തു.സെക്രട്ടറിയേറ്റിന് മുന്നിൽ എംജി റോഡിൽ വഴി തടഞ്ഞാണ് യൂണിയനുകൾ വേദി ഒരുക്കിയത്.ഇതിന് സംയുക്ത സരമസമിതിക്കെതിരെ കൻറോമെന്റ് പൊലീസ് കേസെടുത്തു.48 മണിക്കൂറും ഇവിടെ യൂണിയൻ പ്രവർത്തകരുണ്ടാകും. പണിമുടക്ക് ഹർത്താലാക്കാൻ അനുവദിക്കില്ലെന്നും കർശന നടപടി എഠുക്കണമെന്നും ഡിജിപി പൊലീസുകാരോട് നിർദ്ദേശിച്ചിരുന്നു.മാത്രമല്ല ചട്ടലംഘനം ഉണ്ടാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെയും അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.