കാശെടുത്ത് കൈയിൽ വച്ചോ…എടിഎമ്മുകൾ കാലിയായേക്കും

തിരുവനന്തപുരം:തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സംസ്ഥാനത്തെ എടിഎമ്മുകൾ കാലിയാകാൻ സാധ്യത.പണിമുടക്കില് ബാങ്കിംഗ് ജീവനക്കാര്‍കൂടി പങ്കെടുക്കുന്നതോടെയാണിത്.ഞായറാഴ്ച അവധി ദിവസമായതിനാല്‍ എടിഎമ്മുകളില്‍ പണം നിറയക്കാത്തതും ഉപഭോക്താക്കളെ ദുരിതത്തിലാക്കിയേക്കും.തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് പണിമുടക്ക് ആംഭിക്കുന്നത്.ബിഎംഎസ് ഒഴികെയുള്ള പ്രമുഖ തൊഴിലാളി യൂണിയനുകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.അതേസമയം, പണിമുടക്കില്‍ കേരളത്തില്‍ നിര്‍ബന്ധപൂര്‍വം ജനജീവിതം സ്തംഭിപ്പിക്കില്ലെന്ന് സംഘടനകൾ ഇതിനോടകം അറിയിച്ചിട്ടുണ്ട്.