പുത്തൂരിൽ ഒൻപതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മൂന്നുപേർ അറസ്റ്റിൽ

പുത്തൂർ∙ഒൻപതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ തേവലപ്പുറം സ്വദേശികളായ 3 പേർ അറസ്റ്റിൽ.തേവലപ്പുറം ആലിൻകുന്നിൻപുറം അനൂപ് ഭവനിൽ അനുരാജ് (29), ഗോപിക വില്ലയിൽ രഘുനാഥൻ (48), കണ്ണങ്കോട് തോട്ടത്തിൽ വീട്ടിൽ അനിൽകുമാർ (52) എന്നിവരാണു പിടിയിലായത്.ഇവർക്കെതിരെ പോക്സോ ചുമത്തിയതായി എസ്ഐ ആർ.രതീഷ്കുമാർ പറഞ്ഞു. വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത സമയങ്ങളിലാണ് ഇവർ കുട്ടിയെ പീഡനത്തിനിരയാക്കിയത്.പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനാൽ കുട്ടിയെ ഇഎസ്ഐ ആശുപത്രിയിൽ ഡോക്ടറെ കാണിച്ചിരുന്നു.ഡോക്ടറോടു കുട്ടി പീഡനവിവരം തുറന്നു പറഞ്ഞതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു.