ഐ പി സി കൊട്ടാരക്കര മേഖല കൺവെൻഷൻ നാളെ മുതൽ

കൊട്ടാരക്കര:ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ കൊട്ടാരക്കര മേഖല 59 മത് കൺവെൻഷൻ 2019 ജനുവരി 2 മുതൽ 6 വരെ കൊട്ടാരക്കര പുലമൺ ബേർ ശേബ ഗ്രൌണ്ടിൽ വച്ച് നടക്കും.നാളെ വൈകിട്ട് 6 മണിക്ക് മേഖല പ്രസിഡന്റ് പാ.ബെഞ്ചമിൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും.ബൈബിൾ ക്ലാസ്,ഉണർവ് യോഗങ്ങൾ,പൊതുയോഗങ്ങൾ,സൺഡേ സ്കൂൾ,സോദരീ സമാജം വാർഷികങ്ങൾ,ശുശ്രൂഷക കുംടുംബ സംഗമം ,സ്നാനം,പൊതു ആരാധന എന്നിങ്ങനെ വിവിധ സമ്മേളനങ്ങളിൽ പാസ്റ്റർ മാരായ കെ.ജെ തോമസ് കുമളി,കെ.സി തോമസ്,ഫിലിപ്പ് പി തോമസ്,ജോൺ.കെ.മാത്യു ,കുഞ്ഞപ്പൻ.സി.വർഗ്ഗീസ്,വർഗ്ഗീസ് എബ്രഹാം,ഷിബു തോമസ്,സാം ജോർജ്ജ് ,കെ.എം ജോസഫ് എന്നിവർ മുഖ്യപ്രഭാഷകർ ആയിരിക്കും.6 നു ഞയറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പൊതു ആരാധനയോടെ കൺവെന്ഷൻ സമാപിക്കും.കൊല്ലം പത്തനംത്തിതിട്ട ജില്ലകളിലെ 20 സെന്ററുകളിൽ നിന്നായി പതിനായിരത്തിൽപ്പരം വിശ്വാസികൾ പങ്കെടുക്കും.