രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും

ദില്ലി:പൊതുമേഖല ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.പത്ത്‌ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും എന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്.

ബാങ്ക് ഓഫ് ബറോഡ,ദേന ബാങ്ക്, വിജയ് ബാങ്ക് എന്നീ ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം.ബാങ്കുകള്‍ ലയിപ്പിക്കുന്നത് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ദോഷകരമാണ് എന്നാണ് യുണൈറ്റഡ് ഫോറം പറയുന്നത്.

രാജ്യവ്യാപകമായുള്ള പണമുക്കായതിനാല്‍ ബാങ്കിംഗ് സേനവനങ്ങളെ ഇത് കാര്യമായി ബാധിച്ചേക്കാം.കഴിഞ്ഞ് കുറച്ച് ദിവസങ്ങളില്‍ അവധിയായതിനാല്‍ ബാങ്കുകള്‍ ഒന്നും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല.24 ന് മാത്രമായിരുന്നു പ്രവൃത്തി ദിനം.21 ന് ബാങ്ക് ജീവനക്കാരുടെ സമരമായിരുന്നു.22,23,25 എന്നീ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയുമായിരുന്നു.