പള്ളിക്കൽ കടക്കുളത്തെ ക്ഷേത്ര കുളത്തിൽ യുവാവ് മരിച്ച നിലയിൽ

പള്ളിക്കൽ:കടക്കുളത്തെ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചരുവിള വീട്ടിൽ ലിനീഷ് കുമാർ(37) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ ക്ഷേത്രത്തിലെ ഗാനമേള പരിപാടിക്ക് വന്നതായിരുന്നു യുവാവ്.സമീപത്ത് നിന്നും ഇദ്ദേഹത്തിന്റെ ബൈക്കും കണ്ടെത്തിട്ടുണ്ട്.ലിനീഷ് പെയിന്റിങ്ങ് തൊഴിലാളിയാണ്.