കൊച്ചിയിൽ മയക്കുമരുന്നുമായി സീരിയൽ നടി പിടിയിൽ

കൊച്ചിയിൽ മയക്കുമരുന്നുമായി സീരിയൽ നടി പിടിയിൽ.സിനിമ സീരിയൽ നടി അശ്വതി ബാബുവാണ് തൃക്കാക്കര പൊലീസിന്‍റെ പിടിയിലായത്.ഇവരുടെ ഫ്ലാറ്റിൽ നിന്നും എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) പിടിച്ചെടുത്തു.നടിയുടെ ഡ്രൈവർ ബിനോയിയും പോലീസ് കസ്റ്റഡിയിൽ എടുത്തു.തിരുവനന്തപുരം സ്വ.ദേശിയാണ് അശ്വതി.ബെംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.പിടിച്ചെടുത്ത മയക്കുമരുന്ന് ലക്ഷങ്ങള്‍ വിലവരുന്നതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.