കൊട്ടാരക്കര കെ.ഐ.പി കോട്ടേഴ്സിനുള്ളിൽ യുവാവ് മരിച്ച നിലയിൽ

കൊട്ടാരക്കര:ബ്യൂട്ടിപാർലർ ഉടമയായ യുവാവിനെ സർക്കാർ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി.മൈലത്ത് ബ്യൂട്ടിപാർലർ നടത്തുന്ന മലപ്പുറം സ്വദേശി മുജീബ് റഹ്‌മാനാണ് (30) കൊട്ടാരക്കര ജയിലിന് സമീപത്തെ കെ.ഐ.പി ക്വാർട്ടേഴ്‌സിൽ  മരിച്ചനിലയിൽ കണ്ടെത്തിയത്.മരണത്തിൽ ദുരൂഹതയുണ്ടെന്നു പോലീസ് പറയുന്നു.

മൃഗസംരക്ഷണ വകുപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാരിയുടെ റൂമിൽ ആണ് മ്യതുദേഹം ഇന്നു രാവിലെ കണ്ടത്.മുജീബ് താനുമായി അടുപ്പം ഉണ്ടായിരുന്നതായി ജീവനക്കാരി മൊഴി നൽകീട്ടുണ്ട്.മുറിക്കകത്ത് രക്ത തുള്ളികളും മുടിയിഴയും കണ്ടത് ബലപ്രയോഗം നടന്നതായി സംശയിക്കുന്നു.