കൊട്ടാരക്കരയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന നിരവധി കേസിലെ പ്രതി അറസ്റ്റിൽ

കൊട്ടാരക്കര സ്കൂൾ കോളെജ് കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തുന്ന നെടുവത്തൂർ തേവലപ്പുറം അനുഭവനിൽ രാമക്യഷ്ണൻ(48) ഒന്നര കിലൊ കഞ്ചാവുമായി എക്സൈസ് പിടിയിലായി.

പോക്കറ്റടി രാധക്യഷ്ണൻ എന്നറിയപ്പെടുന്ന ഇദ്ദേഹം വിദ്യാർത്ഥികളുടെ ഇടയിൽ വ്യാപകമായി കഞ്ചാവ് വില്ക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര റെയിഞ്ച് ഓഫീസിലെ ഇന്റലിജന്സ് ടീം കഴിഞ്ഞ രണ്ട് ആഴ്ചകളിലായി നടത്തിയ നിരീക്ഷണത്തിന്റെ ഫലമായിട്ടാണ് പ്രതിയെ പിടികൂടിയത്.

എക്സൈസ് ഇൻസ്പെക്ടർ പി.മധുസൂധനൻ പിള്ള ,പ്രിവന്റീവ് ഓഫീസർമാരായ എസ്.ബേബിജോൺ.എം.എസ്, ഗിരീഷ്,ഡി.രമേശൻ സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.വിവേക്,രജിത്ത്,അരുൺ വനിതാ സിവിൽ ഓഫീസർ അർച്ചനാ കുമാരി എന്നിവരാണ് അന്വേക്ഷണത്തിനു നേത്യത്വം നൽകിയത്.