ശബരിമലയിൽ ശരണമന്ത്രം തടയരുതെന്ന് കോടതി

ശബരിമലയിൽ ശരണമന്ത്രം തടയരുതെന്ന് ഹൈക്കോടതി വാക്കാൽ നിർദേശിച്ചു.ഭക്തർക്ക് ഒറ്റക്കോ സംഘമായോ പോകാമെന്നും കോടതി പറഞ്ഞു.നേരത്തെ കുട്ടികളെയും സ്ത്രീകളെയും അടിച്ച ഉദ്യോഗസ്ഥനല്ലേ സുരക്ഷാ ചുമതല എന്ന് യതീഷ് ചന്ദ്രയുടെ പേര് പരാമർശിക്കാതെ കോടതി പറഞ്ഞു.നിയമം ലംഘിച്ച UDFക്കാരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി,രാഷ്ട്രീയ നേതാക്കളുടെ മുന്നിൽ എസ്.പിയുടെ ശരീരഭാഷ ശരിയല്ലെന്നും പറഞ്ഞു.‌ശബരിമലയിൽ സ്ഥിതി പരിതാപകാരമെന്നും കോടതി പരമാർശിച്ചു.കോടതിയിൽ എജി വിശദീകരണം നൽകി.ശബരിമലയുടെ ക്രമസമാധാന ചുമതലയുള്ള ഐ.ജി വിജയ് സാക്കറെയെയും നിലയ്ക്കലിന്‍റെ സുരക്ഷാ ചുമതലയുള്ള എസ്.യതീഷ് ചന്ദ്രയെയും പേരെടുത്ത് പറയാതെയാണ് കോടതി വിമർശിച്ചത്.ഇവർക്കെതിരെ ക്രിമിനൽ കേസുള്ളതല്ലേ എന്നും വേറെ ആരെയും കിട്ടിയില്ലേ എന്നും കോടതി ചോദിച്ചു.