യു.ഡി.എഫ് നാളെ നിരോധനാജ്ഞ ലംഘിക്കും

ശബരിമലയില് നാളെ യുഡിഎഫ് നിരോധനാജ്ഞ ലംഘിക്കും. ഇന്ന് നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നം യുവതി പ്രവേശനം അല്ലെന്നും ബ്ലൂ സ്റ്റാർ ഓപ്പറേഷൻ പോലേ കേരള പോലീസ് ശബരിമലയെ കാണുന്നതാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.പോലിസ് തേർവാഴ്ച്ച കാരണം ശബരിമലയിൽ പോകാൻ ജനങ്ങൾ ഭയക്കുന്നു.മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മുഖ്യമന്ത്രി പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്,നാളെ യുഡിഎഫ് നേതാക്കള് ശബരിമലയില് എത്തുമെന്നും യോഗത്തിന് ശേഷം രമേശ് ചെന്നിത്തല വ്യക്തമാക്കി.