കലയപുരം വള്ളക്കടവിൽ കെ.എസ് ആർ.ടി.സി ബസ്സുകൾ തമ്മിൽ ഇടിച്ചു;നിരവധി പേർക്ക് പരിക്ക്

കലയപുരം:വള്ളക്കടവിൽ കെ.എസ് ആർ.ടി.സി ബസ്സുകൾ തമ്മിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു.ഇരുപതിലധികം പേർക്ക് പരിക്കേറ്റു.രണ്ട് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റീരിക്കുകയാണ്.കോട്ടയത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് ബസും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റും ആണ് ഇടിച്ചത്.

അനു,വിശ്വനാഥ് എന്നിവരെയാണ് മെഡിക്കൽ കോളെജിലേക്ക് മാറ്റീരിക്കുന്നത്.പരിക്കേറ്റ മറ്റുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും വിവിധ സ്യകാര ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Leave a comment