കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിൽ ആധുനിക ലാബും സ്കാനിങ് സെന്ററും ഉദ്ഘാടനം ചെയ്തു.

കൊട്ടാരക്കര:താലൂക്ക്‌ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഡയഗ്നോസ്റ്റിക് വിഭാഗത്തിന്റെയും അൾട്രാ സൗണ്ട് സ്കാനിങ് സംവിധാനത്തിന്റെയും ഉദ്ഘാടനം ചെയ്തു.ഇന്ന് രാവിലെ പത്ത് മണിക്ക് നടന്ന ചടങ്ങിൽ ഡയഗ്നോസ്റ്റിക് ലബോറട്ടറിയുടെ ഉദ്ഘാടനം അയിഷാപോറ്റി എം.എൽ.എ.യും സ്കാനിങ് മെഷീന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ബി.ശ്യാമളയമ്മയും നിർവഹിച്ചു.


എല്ലാവിധ ആധുനിക പരിശോധനകളും വരുംദിവസങ്ങളിൽ പുതിയ ലാബിൽ ലഭ്യമാകുമെന്ന് സൂപ്രണ്ട് ബിജു ബി.നെൽസൺ പറഞ്ഞു.എലിസ ടെസ്റ്റ്,ഹോർമോൺ ടെസ്റ്റുകൾ എന്നിവയെല്ലാം ഇവിടെ നടത്താൻ കഴിയും.സ്കാനിങ് സംവിധാനം പ്രവർത്തിക്കുന്നതോടെ സാധാരണക്കാരായ രോഗികൾക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നതിലൂടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാകും.

Leave a comment